മാനസമിത്ര ദ്വിദിന ശില്പശാല
1587502
Friday, August 29, 2025 1:23 AM IST
പട്ടാന്പി: നിയോജകമണ്ഡലത്തിലെ മാനസമിത്ര പദ്ധതി കേരളത്തിലെ വിദ്യാർഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ നാഴികകല്ലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര മാനസികാരോഗ്യ പരിപാടിയായ ‘മാനസമിത്ര’യുടെ ഭാഗമായുള്ള ദ്വിദിന ശില്പശാല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വർത്തമാന കാലഘട്ടത്തിൽ അക്കാദമിക് കാര്യങ്ങൾക്കപ്പുറം മാനസികാരോഗ്യത്തിന്കൂടി പ്രാധാന്യം നൽകണം. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിന് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
കൊപ്പം നക്ഷത്ര റീജൻസിയിൽ നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി. ഡോ.ഹംസ പറന്പിൽ മുഖ്യാഥിതിയായി. സ്കോൾ കേരളം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ്കുമാർ, ശ്രദ്ധ കണ്‍വീനർ കെ.പി. ആഷിഫ്, ഡോ, ഷാരോണ്‍, ഡോ. പി.കെ. റഹീമുദ്ദീൻ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.