കർഷകർക്കൊപ്പം കാർഷിക സർവകലാശാല; പ്രദർശനവും ആദരിക്കലും ശ്രദ്ധേയമായി
1587226
Thursday, August 28, 2025 12:58 AM IST
നെന്മാറ: കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ കർഷകരുടെ കൃഷിയിടത്തിൽ പ്രദർശനം നടത്തി. കാര്യക്ഷമത വിലയിരുത്തുക എന്ന ലക്ഷ്യത്തോട നടപ്പിലാക്കുന്ന കേരള കാർഷിക സർവകലാശാല സാങ്കേതികവിദ്യാ ദിനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സാങ്കേതികവിദ്യ ജനകീയമാക്കുന്ന കർഷകരെയും ആദരിച്ചു. കാർഷിക ശാസ്ത്രജ്ഞ അഭിമുഖം, മുൻനിര കാർഷിക പ്രദർശനം നടത്തിയ കർഷകരെ ആദരിക്കൽ, കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത വിത്തിനങ്ങളുടെ വിതരണം, സോളാർ ഫെൻസിംഗ് യൂണിറ്റിന്റെ കൈമാറൽ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. നെന്മാറ കൃഷിഭവൻ പരിധിയിലെ പോത്തുണ്ടി, ചെമ്മന്തോട് കുറിയല്ലൂർ നടന്ന നെന്മാറ ബ്ലോക്ക് തല പരിപാടി കെ. ബാബു എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. പ്രകാശൻ ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. അമൃത, കൃഷി ഓഫീസർ വി. അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.