ഫെസ്റ്റിവൽ അലവൻസും ബോണസും വർധിപ്പിക്കണം: കെപിഎസ്ടിഎ
1586973
Wednesday, August 27, 2025 1:28 AM IST
പാലക്കാട്: ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിക്കുന്ന ബോണസ്, ഫെസ്റ്റിവൽ അലവൻസ് തുക വർധിപ്പിക്കണമെന്നു കെപിഎസ്ടിഎ.
നിലവിൽ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുന്നു എന്നാണ് പ്രഖ്യാപനം. എന്നാൽ ഇത് ഒരു ദിവസത്തെ തുക പോലും വരില്ല എന്നതാണ് യാഥാർഥ്യം.
ശമ്പളപരിഷ്കരണം നടത്താത്തതിനാലും ഡി എ യഥാസമയം അനുവദിക്കാത്തതിനാലും അധ്യാപകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ ഭീമമായ വിലക്കയറ്റം പരിഗണിച്ച് ഫെസ്റ്റിവൽ അലവൻസ്, ബോണസ് എന്നിവ കാലോചിതമായി വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം. സ്കൂൾ അടയ്ക്കുന്നതിന് മുമ്പുതന്നെ ശമ്പള വിതരണവും ബോണസ്, അലവൻസ് വിതരണവും പൂർത്തിയാക്കുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ എന്നിവർ ആവശ്യപ്പെട്ടു.