കാഞ്ഞിരപ്പുഴ റൂറൽ ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം
1587744
Saturday, August 30, 2025 1:31 AM IST
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ റൂറൽ ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് കെടിഡിസി ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് എ. രാജഗോപാൽ അധ്യക്ഷനായി. പഞ്ചായത്ത് ഉപാധ്യക്ഷൻ സിദ്ദിഖ് ചേപ്പോടൻ, വാർഡ് മെംബർ പി. രാജൻ, പൊറ്റശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി ജോസഫ്, കാഞ്ഞിരപ്പുഴ സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ബേബി ചെറുകര, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ജോർജ് നമ്പുശേരി, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ കെ. ലിലീപ്കുമാർ, അരുൺ ഓലിക്കൽ, അബൂബക്കർ ചിറക്കൽപ്പടി, പി. ഉണ്ണികൃഷ്ണൻ, ബാലൻ പൊറ്റശേരി എന്നിവർ പ്രസംഗിച്ചു.
മികച്ച സഹകാരിക്കുള്ള ഓവൻ പുരസ്കാരം നേടിയ പി.എ. ഉമ്മറിനെ ആദരിച്ചു.