വണ്ടാഴി ഗ്രാമപഞ്ചായത്തിൽ വാദ്യോപകരണ വിതരണം
1587742
Saturday, August 30, 2025 1:31 AM IST
വടക്കഞ്ചേരി: വണ്ടാഴി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്സി വിഭാഗത്തിൽപ്പെട്ടവർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെഎൽ. രമേഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി. ശശികല, ജില്ലാ പഞ്ചായത്ത് മെംബർ ആർ. ചന്ദ്രൻ, പി.എച്ച്. സെയ്താലി, പി. ശശികുമാർ, സുബിത മുരളീധരൻ, എസ്. ഷക്കീർ, ഡിനോയ് കോമ്പാറ, ആർ. ഗംഗാധരൻ, എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു.