കത്തോലിക്ക കോൺഗ്രസ് നേതൃത്വപരിശീലന ശില്പശാല
1587737
Saturday, August 30, 2025 1:31 AM IST
വടക്കഞ്ചേരി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ രൂപത സമിതിയുടെ സഹകരണത്തോടെ വടക്കഞ്ചേരി ലൂർദ്മാത ഫൊറോന പള്ളി ഹാളിൽ നടന്ന നേതൃത്വ പരിശീലന ശില്പശാല ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവർ സെഷനുകൾ നയിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, വർക്കിംഗ് കമ്മിറ്റി അംഗം ജിജോ അറയ്ക്കൽ, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫൊറോന വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ട്രഷറർ ജോസ് മുക്കട, മേലാർകോട് ഫൊറോന ഡയറക്ടർ ഫാ. ക്രിസ് കോയിക്കാട്ടിൽ, ഫൊറോന പ്രസിഡന്റുമാരായ വിൽസൺ കൊള്ളന്നൂർ, ബെന്നി മറ്റപ്പിള്ളിൽ, ജോയ് ഫിലിപ്പ്, രൂപത യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ എബി വടക്കേക്കര എന്നിവർ നേതൃത്വം നൽകി.