നാലുമാസം പ്രായമുള്ള കുഞ്ഞ് പാൽ കുടിക്കുന്നതിനിടെ മരിച്ചു
1587957
Saturday, August 30, 2025 11:19 PM IST
വണ്ടിത്താവളം: മീനാക്ഷിപുരത്ത് നാലുമാസം പ്രായമായ പെൺകുഞ്ഞ് പാൽ ശ്വാസനാളത്തിൽ കുടുങ്ങി മരിച്ചു. സർക്കാർപതി പാർഥിപൻ - സംഗീത ദന്പതികളുടെ മകളാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കുഞ്ഞ് പാൽ കുട്ടിക്കാനാവാതെ നിശ്ചലാവസ്ഥയിലായത്. ഉടൻതന്നെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പോസ്മോർട്ടം നടത്തിയതിൽ പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
നാലു മാസം പ്രായമായ കുഞ്ഞിന് വളർച്ചക്കുറവുണ്ടായിരുന്നു. രണ്ടുവർഷം മുൻപ് ഇവരുടെ ആദ്യത്തെ കുഞ്ഞും നാലു മാസം പ്രായത്തിൽ മരിച്ചിരുന്നു. പാർഥിപന്റെ മൊഴിയിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.