"ജലമാണ് ജീവൻ' യോഗം ചേർന്നു
1588178
Sunday, August 31, 2025 7:21 AM IST
നെന്മാറ: ഗ്രാമപഞ്ചായത്തിൽ ജലമാണ് ജീവൻ കാന്പയിനിന്റെ ഭാഗമായി കൂടിയാലോചന യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് പ്രബിതാ ജയൻ ഉദ്ഘാടനം ചെയ്തു.
അമീബിക് മസ്തിക ജ്വരത്തിന്റെ അപകടസാധ്യതയും ശാസ്ത്രീയ വസ്തുതകളും കമ്യൂണിറ്റി ഹെൽത്ത് സെന്റർ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. അരുണ്‍കുമാർ വിശദീകരിച്ചു.
കിണർ ക്ലോറിനേഷനെക്കുറിച്ച് നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സണ്‍ എസ്.വി. പ്രേംദാസ് വിശദീകരിച്ചു.
യോഗത്തിൽ നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ അധ്യക്ഷനായി. വാർഡ്മെംബർമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. നിജീഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജെ. സഹന, ആശ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, എന്നിവർ പങ്കെടുത്തു.