ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണക്കാലപരിശോധന 51 കേന്ദ്രങ്ങളിൽ
1588174
Sunday, August 31, 2025 7:21 AM IST
പാലക്കാട്: ഓണത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. മാർക്കറ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
തരൂർ, പട്ടാന്പി, ചിറ്റൂർ, തൃത്താല എന്നീ 4 സർക്കിളുകൾക്ക് കീഴിലായി 51 കേന്ദ്രങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇതിൽ ചിറ്റൂർ, തൃത്താല സർക്കിളുകൾ സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പരിശോധന സംഘടിപ്പിച്ചത്. നാല്സാന്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഓരോ സ്ഥാപനങ്ങൾക്ക് വീതം തിരുത്തൽ നോട്ടീസും, കോന്പൗണ്ടിംഗ് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിന് മെച്ചപ്പെടുത്തൽ നോട്ടീസ് നൽകുകയും ചെയ്തു.