പാലിയേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം
1588185
Sunday, August 31, 2025 7:21 AM IST
ആലത്തൂർ: പാലിയേറ്റീവ് കെയർ സൊസൈറ്റി പാടൂർ കാവശേരിയുടെ വാർഷിക പൊതുയോഗം ആലത്തൂർ പോലീസ് ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് സുനന്ദ രമേഷ് അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് കെയർ ജില്ലാ കൂട്ടായ്മ പ്രസിഡന്റ് വി.പി ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.
എക്സിക്യൂട്ടീവ് മെംബർ ടി. രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സൊസൈറ്റി സെക്രട്ടറി വി. വിജയമോഹനൻ, ട്രഷറർ കെ. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് മെംബർ പി. കേശവദാസ്, കെ. സുചിത്ര, പാടൂർ എഎൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. കണ്ണൻ, എൻ. രാജേന്ദ്രവർമ്മ, എം. ശിവനാരായണൻ, എ. സുരേന്ദ്രൻ, കെ. കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.