നാട്ടിലെവിടെയും ഓണാഘോഷങ്ങളുടെ ആർപ്പുവിളികൾ
1588191
Sunday, August 31, 2025 7:21 AM IST
വടക്കഞ്ചേരി: ഓണപരീക്ഷ കഴിഞ്ഞ് സ്കൂളുകൾ അടച്ചതോടെ നാട്ടിലെവിടെയും കളികളും ആഘോഷങ്ങളുടെ ആർപ്പുവിളികളുമായി നാടുണർന്നു.
കിഴക്കഞ്ചേരി: വക്കാല ത്രിവേണി ഫാർമേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് വക്കാല ഈഴവ സമുദായ ഹാളിൽ നടക്കുന്ന ഓണാഘോഷ പരിപാടികൾ കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കണ്ണമ്പ്ര: കൊട്ടേക്കാട് വായനശാല, ബാലവേദി, വനിതാവേദി, യുവത എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികൾ മൂന്ന്, നാല്, അഞ്ച്, ഏഴ് തീയതികളിലായി നടക്കും.
കല്ലിങ്കൽപാടം: യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും വായനശാലയും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഇന്നുമുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള തീയതികളിൽ നടക്കും. ജില്ലാതലത്തിലുള്ള വോളി, ചെസ്റ്റ് ടൂർണമെന്റുകൾ ഉൾപ്പെടെ മത്സരങ്ങൾ ഉണ്ടാകും.
വള്ളിയോട്: മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മ, വായനശാല എന്നിവയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ ആറിന് നടക്കും. ഉച്ചകഴിഞ്ഞ് ഒന്നുമുതൽ സൗഹൃദ ഗ്രൗണ്ടിലാണ് പരിപാടികളുടെ അരങ്ങേറ്റം.