പെരിങ്ങോട്ടുകുറിശിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും
1588186
Sunday, August 31, 2025 7:21 AM IST
കുഴൽമന്ദം: പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു.
പട്ടികജാതി വിഭാഗത്തിലുള്ളവർക്കായി വിവാഹ ധനസഹായവും പഠനമുറിയും, പൊതുവിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലുമുള്ള ഗുണഭോക്താക്കൾക്ക് ഭവന പുനരുദ്ധാരണ ധനസഹായം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കേരളകുമാരി അധ്യക്ഷയായി.
അതിദരിദ്രർക്കും ക്ഷയരോഗികൾക്കുമാണ് ഓണകിറ്റുകൾ വിതരണം ചെയ്തത്. 72 കിറ്റുകൾ അതിദരിദ്രർക്കും 20 കിറ്റുകൾ ക്ഷയരോഗികൾക്കും വിതരണം ചെയ്തു. പരിപാടിയിൽ വൈസ് പ്രസിഡന്റ് ഇ.പി. പൗലോസ്, സെക്രട്ടറി ഇൻചാർജ്ജ് എ.ഇ. മനോജ്, എ.വി. ഗോപിനാഥ്, പി.സി. രമണി സുനിത, പ്രിയ,സുഷമ എന്നിവർ പങ്കെടുത്തു.