വിട്ടുമാറാത്ത മഴ ഓണവിപണിയെ തളർത്തി; വ്യാപാരികൾ അങ്കലാപ്പിൽ
1588193
Sunday, August 31, 2025 7:21 AM IST
വടക്കഞ്ചേരി: ഓണവിപണി ലക്ഷ്യംവച്ച് വലിയ സ്റ്റോക്ക് ഉൾപ്പെടെ ഒരുക്കിയ വ്യാപാരികൾ വലിയ അങ്കലാപ്പിലാണ്.മഴയാണ് പ്രധാന വില്ലനാകുന്നത്. പുറത്തിറങ്ങാനാകാത്ത വിധമാണ് ഇടക്ക് തോരാമഴ ചൊരിയുന്നത്. പത്തോളം പഞ്ചായത്തുകളുടെ സിരാകേന്ദ്രമായ വടക്കഞ്ചേരി ടൗണിലേക്കുള്ള റോഡുകളെല്ലാം തകർന്നുകിടക്കുന്നതും കൂനിമേൽ കുരു എന്നമട്ടിൽ വിപണിക്ക് വിനയായി.
പ്രാദേശികമായി സാധനങ്ങൾ വാങ്ങി ആളുകൾ പുറത്തിറങ്ങുന്നില്ല. പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ വിലക്കയറ്റം ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണംമൂലം കാർഷികവിളകൾ ഇല്ലാതായത് ഓണവിപണിക്കും വലിയ പ്രഹരമാണ്. മലയോര പ്രദേശങ്ങളിൽ വാഴകൃഷി അപൂർവമായി. ഇതിനാൽ നാടൻ നേന്ത്രക്കായയുടെലഭ്യത കുറഞ്ഞു.
പഴത്തിനും കായഉപ്പേരികൾക്കും വില കൂടി. രണ്ട് ദിവസം മഴ മാറി നിന്നാൽ ആശ്വാസമാകുമെന്ന് വ്യാപാരികൾ പറയുന്നത്. വ്യാപാരി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷപരിപാടികൾക്ക് ചെയർമാൻ ബോബൻ ജോർജ്, പ്രസിഡന്റ് സി.കെ. അച്യുതൻ, സെക്രട്ടറി സതീഷ് ചാക്കോ, ട്രഷറർ സഫർ ഇമ്മേരിയാസ്, അബ്ദുൾ കലാം, ഗോപിനാഥൻ, ഷാജി, അബ്ദുൾ റഹിമാൻ, വൈശാഖ്, വനിതാവിംഗ് അംഗങ്ങളായ ഏവൂർ പ്രീതാവാര്യർ, അസീന, ജെസി, ബിന്ദു നേതൃത്വം നൽകി.