എസ്. പുരന്ദരദാസിനെ ആദരിച്ചു
1588177
Sunday, August 31, 2025 7:21 AM IST
വണ്ടിത്താവളം: മൊഖോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട എസ്. പുരന്ദരദാസിനേയും സംഘത്തെയും പട്ടഞ്ചേരി ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. യോഗം സിനിമാസംവിധായകന് ഫാറൂഖ് അബ്ദുല്റഹിമാന് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലംഗം ജയകൃഷ്ണന് അധ്യക്ഷനായി. പത്രപ്രവര്ത്തകന് വി.എം. ഷണ്മുഖദാസ്, വിജയകൃഷ്ണന് (കൂടാരം), കലാസംവിധായകന്‍ അശ്വിന്, രാജഗോപാലന്‍, ഗുണശേഖരന്, രാമന് ഉറവ്, സി.എം. ശങ്കരനാരായണന്, ജയ്സി എന്നിവര്‍ പ്രസംഗിച്ചു.