അമലഗിരി അടിപ്പെരണ്ട പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി
1588181
Sunday, August 31, 2025 7:21 AM IST
നെന്മാറ: അമലഗിരി അടിപ്പെരണ്ട മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. ഇടവകവികാരി ഫാ. ജോർജ് കയ്യാനിക്കൽ കൊടിയേറ്റി.
നാളെ തുടങ്ങി എട്ടുദിവസം വരെയാണ് പെരുന്നാൾ. നാളെ വൈകുന്നേരം 4.30 ന് ജപമാല, ഫാ.ജോർജ് കയ്യാനിക്കൽ കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. ഏഴിന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന. 6.30ന് റാസ. പള്ളിയിൽനിന്ന് ആരംഭിച്ച് അടിപ്പരണ്ട കവലവഴി പള്ളിയിലേക്ക്. എട്ടിനു രാവിലെ 8.30ന് പ്രഭാതപ്രാർഥനയ്ക്കുശേഷം ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. വർഗീസ് പന്തീരായിതടത്തിൽ കാർമികത്വം വഹിക്കും. നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയും നടക്കും.