കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളിയിൽ എട്ടുനോമ്പാചരണം നാളെമുതൽ
1588173
Sunday, August 31, 2025 7:21 AM IST
പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പാചരണം നാളെ ആരംഭിക്കും.
വൈകുന്നേരം 5.30 ന് പാലക്കാട് രൂപത ചാൻസലർ ഫാ. ഗിൽബർട്ട് എട്ടൊന്നിൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ.ടോജി ചെല്ലങ്കോട്ട് സന്നിഹിതനായിരിക്കും. രണ്ടിന് ചൊവ്വ മുതൽ ആറാം തിയതിവരെ എല്ലാ ദിവസവും വൈകുന്നേരം 4.45 ന് ആരാധനയും 5.30 നു വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
ഫാ. ഫ്രെഡി അരിക്കാടൻ, ഫാ. ജിബിൻ കണ്ടത്തിൽ, ഫാ. ടിബിൻ കരോട്ടുപുല്ലുവേലിപ്പാറയിൽ, ഫാ. ഷിൻസ് കാക്കാനിയിൽ, ഫാ. എബി പൊറുത്തൂർ എന്നിവർ കാർമികത്വം വഹിക്കും.
ഏഴിനു രാവിലെ ഏഴുമണിക്കു പാലന ഹോസ്പിറ്റൽ ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ വിശുദ്ധ കുർബാന അർപ്പിക്കും. പ്രധാന തിരുനാൾ ദിനമായ എട്ടിന് വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാന ആരംഭിക്കും. വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആനന്ദ് അമ്പൂക്കൻ മുഖ്യകാർമ്മികത്വം വഹിക്കും.
മുണ്ടൂർ യുവക്ഷേത്ര കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയാത്ത് തിരുനാൾസന്ദേശം നൽകും. തുടർന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് കൊടുന്തിരപ്പുള്ളി ജംഗ്ഷനിലേക്ക് ജപമാലപ്രദക്ഷിണം ഉണ്ടാകും. രാത്രി ഊട്ടുനേർച്ചയും നടത്തും.
തിരുനാളിന്റെ നടത്തിപ്പിന് വികാരി ഫാ.ടോജി ചെല്ലങ്കോട്ട്, കൈക്കാരന്മാരായ വിൽസൺ പുലിക്കോട്ടിൽ, ആന്റണി ലൂയിസ് തൈപ്പറമ്പിൽ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ, ജോയിന്റ് കൺവീനർ വിൻസി ജെയ്സൺ തലക്കോട്ടൂർ എന്നിവർ നേതൃത്വം നൽകും.