ചുള്ളിമട പാലത്തിലേക്കുളള ഗ്രാമീണ റോഡ് ഗതാഗതയോഗ്യമാക്കണം: കോൺഗ്രസ്
1588180
Sunday, August 31, 2025 7:21 AM IST
ആലത്തൂർ: ആലത്തൂർ - എരിമയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടമൂച്ചി - ചുള്ളിമട പാലത്തിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിന്റെ ശോചനീയാ അവസ്ഥ പരിഹരിക്കണമെന്ന് നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഏകദേശം 12 കോടി രൂപ ചെലവഴിച്ചു നിർമിച്ച കൂട്ടമൂച്ചി - ചുള്ളിമട പാലത്തിന്റെ ഉദ്ഘാടനം വൈകുകയാണ്.
പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്തു യാത്ര സൗകര്യം ഒരുക്കണമെന്നാണ് കൂട്ടമൂച്ചി നിവാസികളും കുമ്പളക്കോട് തൃപ്പാളൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗവും ആവശ്യപ്പെടുന്നത്.
പാലത്തിന്റെ ഉദ്ഘാടനത്തിനുമുമ്പ് ഗ്രാമീണ റോഡുകൂടി വൃത്തിയാക്കിയാൽ മാത്രമേ പൊതുജനത്തിനു പ്രയോജനം പൂർണമായി ലഭിക്കൂ. കെ.വി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി, മുൻ ഗ്രാമപഞ്ചായത്ത് മെംബർ കെ. ഹരിദാസ്, വാർഡ് കോൺഗ്രസ് പ്രസിഡന്റുരായ സുമേഷ് തൃപ്പാളൂർ, ശിവദാസൻ എന്നിവർ പങ്കെടുത്തു.