ഗ്ലോബൽ ഫൊർഗീവ്നസ് ഡേ ആചരിച്ചു
1574192
Tuesday, July 8, 2025 11:25 PM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ പിജി കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗ്ലോബൽ ഫൊർഗീവ്നസ് ഡേ യോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വിസ്ഡം വാലെ ഫണ്ടിലേക്ക് ആദ്യ സംഭാവന നല്കി വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത് നിർവഹിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ.എം.എസ്. കീർത്തി അധ്യക്ഷയായിരുന്നു.
പരിപാടിയിൽ പോസ്റ്റർ മേക്കിംഗ് മത്സര വിജയികളെ തെരഞ്ഞെടുക്കുകയും എക്സിബിഷനിൽ പോസ്റ്ററുകളുടെ പ്രദർശനവുമുണ്ടായിരുന്നു. വിദ്യാർഥികളായ എസ്. ഹരിജിത്ത്, ആഗ്നൽ കുര്യാക്കോസ് ആശംസകളർപ്പിച്ചു. ഹാപ്പിനസ് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ രേഷ്മ പി. വാര്യർ സ്വാഗതവും വിദ്യാർഥിനി എസ്. ലക്ഷ്മി നന്ദിയും പറഞ്ഞു.