ബഷീർ ദിനാഘോഷം
1573898
Tuesday, July 8, 2025 1:19 AM IST
മണ്ണാർക്കാട്: ചങ്ങലീരി ജാസ്മിൻ പൊതുജനവായനശാലയുടെ വായനപക്ഷാചരണത്തോടനുബന്ധിച്ച് ചങ്ങലീരി എയുപി സ്കൂൾ ലൈബ്രറിയിലേക്ക് ബഷീർ ദിനത്തിൽ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകങ്ങൾ നൽകി. ലൈബ്രറി കൗണ്‍സിൽ താലൂക്ക് പ്രസിഡന്റ് ഹബീബുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഹരിദാസൻ മാസ്റ്റർ നിർവഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് ലൈബ്രറി കൗണ്‍സിൽ നടപ്പിലാക്കുന്ന എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി ഉദ്ഘാടനം വായനശാല ജോയിന്റ് സെക്രട്ടറി കെ. കൂളിക്കൻ വിദ്യാരംഗം സാഹിത്യവേദി കണ്‍വീനർ പ്രഭാവ് മാസ്റ്റർക്ക് നൽകി നിർവഹിച്ചു.
ബഷീർ ക്വിസ് മത്സരം വിജയികൾക്കുള്ള സമ്മാനവിതരണം സ്കൂൾ മാനേജർ സിസ്റ്റർ ജനറ്റ് നിർവഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകവിതരണം വനിതാവേദി കണ്‍വീനർ ഒ.യു. സിന്ധു നിർവഹിച്ചു. വായനശാല പ്രസിഡന്റ് ഒ. സാബു സ്വാഗതം പറഞ്ഞു. ചങ്ങലീരി എയുപി സ്കൂൾ ഹെഡ്മിസ്ട്രസ് ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഒ.യു. രതീഷ് നന്ദി പറഞ്ഞു. വായനശാല കമ്മിറ്റി അംഗങ്ങൾ ആയ കെ. അബ്ദുൾ അസീസ്, ശില്പ, നളിനി ലൈബ്രേറിയൻ ധന്യ എന്നിവരും പങ്കെടുത്തു.