വന്യജീവികൾ എത്താതിരിക്കാൻ ആധുനിക സൗകര്യം ഒരുക്കണം
1573638
Monday, July 7, 2025 2:15 AM IST
അഗളി: വന്യജീവികൾ ജനവാസകേന്ദ്രത്തിൽ കടക്കാത്തവിധം ആധുനികസംവിധാനം ഏർപ്പെടുത്തണമെന്നു സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ.
അട്ടപ്പാടിയിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ അട്ടപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കാലിയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണത്തിൽ കൂടുതൽ ആൾക്കാർ കൊല്ലപ്പെട്ടതു അട്ടപ്പാടിയിലാണ്. വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിച്ചവർക്കു വർഷങ്ങളായി നഷ്ടപരിഹാരങ്ങൾ നൽകുന്നില്ല.
വന്യജീവി ആക്രമണത്താൽ ജീവിതം വഴിമുട്ടി നിൽക്കുന്ന അട്ടപ്പാടിയെ നിവാസികളെ രക്ഷിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സിപിഐ മണ്ഡലം സെക്രട്ടറി ഡി. രവി, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി. രാധാകൃഷ്ണൻ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ.സി. സിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.