ഷൊ​ർ​ണൂ​ർ: കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലൊ​രു​ക്കു​ന്ന സി​ന്ത​റ്റി​ക് ഫു​ട്ബോ​ൾ ട​ർ​ഫ് നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു​ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് വി​ശാ​ല​മാ​യ ക​ളി​സ്ഥ​ലം ഒ​രു​ങ്ങു​ന്ന​ത്.

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ 4.32 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ട​ർ​ഫ് നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മേ​ൽ​നോ​ട്ട ചു​മ​ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റും.

കാ​ണി​ക​ൾ​ക്ക് ക​ളി ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി വി​ശാ​ല​മാ​യ ഗാ​ല​റി കെ​ട്ടി​ടം, ക​ളി​ക്കാ​ർ​ക്കു വി​ശ്ര​മി​ക്കാ​ൻ 1500 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​ത്തി​ൽ പ്ര​ത്യേ​കം​മു​റി, ശു​ചി​മു​റി എ​ന്നി​വ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ട​ർ​ഫി​നു​ചു​റ്റും ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം, ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ക്കു​ന്ന പ്ര​വൃ​ത്തി എ​ന്നി​വ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഫു​ട്ബോ​ൾ ട​ർ​ഫ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. തു​ട​ർ​ന്ന് 2021 ൽ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു.