നീലഗിരി വനത്തിലേക്ക് വിനോദസഞ്ചാരികളെ നിയമവിരുദ്ധമായി കൊണ്ടുപോകുന്നു; അപകടഭീഷണി
1573901
Tuesday, July 8, 2025 1:19 AM IST
കോയന്പത്തൂർ: നീലഗിരി ജില്ലയിലെ മസിനഗുടി, മുതുമല റിസർവുകളിലെ നിരോധിത പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകുന്നുവെന്ന് ആക്ഷേപം.
ജഗന്നാറൈ, മായാർ എന്നീ രണ്ട് ആനപ്പാതകളുണ്ട്. ആനകൾ ജനവാസ മേഖലകളിലേക്കും കൃഷിഭൂമികളിലേക്കും പ്രവേശിക്കുന്ന സംഭവങ്ങൾ വർധിച്ചു.
നീലഗിരി ജില്ലയിലെ കുറുമ്പടി, ജഗന്നാറൈ റൂട്ടിലെ ജഗന്നാറൈ, മായാർ റൂട്ടിലെ സിരിയൂർ, മസിനഗുഡി, ബൊക്കപുരം, സിംഗാര, മാവനല്ല, വാഴൈത്തോട്ടം എന്നിവിടങ്ങളിലായി നൂറിലധികം സ്വകാര്യ ഹോട്ടലുകൾ ഉണ്ട്. പ്രകൃതി ടൂറിസത്തിന്റെ പേരിൽ നിരോധിത വനപ്രദേശങ്ങളിലേക്ക് റിസോർട്ട് മാനേജ്മെന്റ് കൊണ്ടുപോകുന്നു. അവർ നിബിഡവനത്തിൽ മൃഗങ്ങളെ കാണിച്ച് ഗണ്യമായ തുക ഈടാക്കുന്നു.
2013-ൽ സിംഗാര വന സംരക്ഷണ കേന്ദ്രത്തിലെ അച്ചകരൈ പ്രദേശത്ത് ഫോട്ടോ എടുക്കുകയായിരുന്ന ഇംഗ്ലണ്ടിൽ നിന്നുള്ള കോളിൻ എന്ന ടൂറിസ്റ്റും കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ജർമൻ വനിതാ ടൂറിസ്റ്റും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വനം വകുപ്പിന്റെ അനുമതിയില്ലാതെ റിസോർട്ട് മാനേജ്മെന്റ് വിദേശികളെ അനധികൃതമായി കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മസിനഗുഡിയിൽ നിരോധനം ലംഘിച്ച് വനം വകുപ്പ് വിനോദസഞ്ചാരികളെ കാട്ടിലേക്ക് കൊണ്ടുപോകുന്നത് സാധാരണമാണ്.
അതിക്രമിച്ചു കയറുന്ന വിനോദസഞ്ചാരികൾക്ക് പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുനമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.