അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചീ​ര​ക്ക​ട​വി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​രി​ച്ചു. ചീ​ര​ക്ക​ട​വ് ഉ​ന്ന​തി​യി​ലെ പ​രേ​ത​നാ​യ മ​ല്ല മൂ​പ്പ​ന്‍റെ മ​ക​ൻ മു​രു​ക​ൻ (44) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ചീ​ര​ക്ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: വ​സ​ന്ത. ഭാ​ര്യ: കു​പ്പ​മ്മ (പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം). മ​ക്ക​ൾ: വി​നീ​ത്, ശ്രീ​ജ. മ​രു​മ​ക​ൻ: സ​ന്ദീ​പ്. (സി​പി​ഐ ചീ​ര​ക്ക​ട​വ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി). കൃ​ഷി​യി​ട​ത്തി​ൽ കാ​ലി​മേ​യ്ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​മാ​സം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് മ​ല്ല മൂ​പ്പ​ൻ മ​രി​ച്ച​ത്.