വിളയോടി നിലന്പതിപ്പാലത്തിൽ കിടക്കുന്ന മരത്തടി നീക്കണം
1574196
Tuesday, July 8, 2025 11:25 PM IST
ചിറ്റൂർ: വിളയോടി നിലമ്പതിപ്പാലത്തിൽ മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ മരത്തടി നീക്കം ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന്റെ ഇരുവശങ്ങളിലുമായി നിരവധി പേർ കുളിക്കാനെത്തുന്നുണ്ട്. പുഴയിൽ കൂടുതൽ ഒഴുക്കുണ്ടായൽ മരത്തടി സമീപത്തുള്ള മേൽപ്പാലം പില്ലറിലിടിച്ചാൽ കേടുപാടുകൾ ഉണ്ടാവാനും സാധ്യതയുണ്ട്.
കിഴക്കൻ പ്രദേശങ്ങളിൽ ഇടക്കിടെ മഴ പെയ്യുന്നതിനാൽ നിലവിൽ നിലമ്പതി കവിഞ്ഞൊഴുകുകയാണ്. നിലമ്പതിക്ക് താഴെ നൂറുമീറ്റർ അകലെ തടയണയുമുണ്ട്. മരത്തടി ഈ സ്ഥലത്ത് എത്തിയാൽ പുറത്തെടുക്കുന്നത് ഏറെ ശ്രമകരമാവും. തടയണ ഭാഗത്ത് വാഹനസഞ്ചാര മാർഗമില്ലാത്തതിനാൽ കരയിലെത്തിക്കുന്നത് എളുപ്പമല്ല.