ഗ്രാമീണ ഭവന കുടിവെള്ള പദ്ധതി പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന്
1588312
Monday, September 1, 2025 1:38 AM IST
പാലക്കാട്: ജല്‍ ജീവന് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരൂര്‍ നിയോജക മണ്ഡലത്തിലെ കോട്ടായി ഗ്രാമപഞ്ചായത്തില്‍ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും.
കോട്ടായി ഗ്രാമപഞ്ചായത്തില്‍ മുട്ടിക്കടവ് പ്രദേശത്ത് കിണറും പമ്പ് ഹൗസും, അഞ്ച് ദശലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ജലശുദ്ധീകരണ ശാല, ഓടന്നൂര്‍, കോട്ടായി സോണുകളിലേക്കായി രണ്ട് ഉന്നതതല ജലസംഭരണികള്‍, മോട്ടോര്‍ പമ്പ് സെറ്റുകള്‍, ട്രാന്‍സ്ഫോമറുകള്‍, കണക്ഷനുകള്‍ നല്കുന്ന പ്രവൃത്തി, പമ്പിങ് മെയിന്‍, വിതരണ ശൃംഖല സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്ത്തികരിച്ചിട്ടുളളത്. കോട്ടായി ജലശുദ്ധീകരണശാലയ്ക്ക് സമീപം നടക്കുന്ന പരിപാടിയില്‍ പി.പി. സുമോദ് എംഎല്‍എ അധ്യക്ഷനാകും. കെ. രാധാകൃഷ്ണന് എംപി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.