വചനഗിരി പള്ളിയിൽ എട്ടുനോമ്പാചരണവും തിരുനാളാഘോഷവും കൊടിയേറി
1588317
Monday, September 1, 2025 1:38 AM IST
വടക്കഞ്ചേരി: കണച്ചിപരുത വചനഗിരി സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിനും എട്ടുനോമ്പാചരണത്തിനും കൊടിയേറി. പാലക്കുഴി പുഷ്പഗിരി ആശ്രമം സുപ്പീരിയർ ഫാ. പ്രസാദ് കുരിശിങ്കൽ സിഎസ്ടി കൊടിയേറ്റി ദിവ്യബലിക്ക് കാർമികത്വം വഹിച്ചു.
വരുംദിവസങ്ങളിൽ ഫാ. സണ്ണി വാഴേപ്പറമ്പിൽ, ഫാ. നിതിൻ മണിയങ്കേരിക്കളം, ഫാ. ആനന്ദ് അമ്പൂക്കൻ, ഫാ. ആൽബിൻ വടക്കേ പീടിക സിഎസ്എസ്ആർ, ഫാ. മാത്യു മുളങ്ങാശേരിൽ എംഎസ്ടി, ഫാ. ടോണി ചേക്കയിൽ, ഫാ. റോബി കൂന്താണിയിൽ എന്നിവർ തിരുകർമങ്ങൾക്ക് കാർമികത്വം വഹിക്കും. ഏഴിനു വൈകുന്നേരം കുർബാനയ്ക്കുശേഷം ജപമാല പ്രദക്ഷിണവും നടക്കും. എട്ടിന് ജനനത്തിരുനാൾ ദിനത്തിലെ വിശുദ്ധ കുർബാനയോടെ തിരുനാൾ സമാപിക്കും.
തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം നാലരക്ക് ജപമാല, വിശുദ്ധ കുർബാന, സന്ദേശം ലദീഞ്ഞ്, നേർച്ച എന്നിവയുണ്ടാകും. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ കൈക്കാരന്മാരായ ബെന്നി കളമ്പുകാട്ട് ബോബി മുണ്ടക്കൽ എന്നിവർ നേതൃത്വം നൽകും.