ജൈവ വൈവിധ്യ പരിപാലന ബോധവത്കരണ ശില്പശാല
1588315
Monday, September 1, 2025 1:38 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ക്ലബ്ബുകളിലെ വിദ്യാർഥികൾക്കായി ബോധവത്കരണ ശില്പശാല നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.പി. ശ്രീകല അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി, ബിഎംസി മെംബർ സെക്രട്ടറി എ. ശിവശങ്കരൻ , ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി. സിനിമോൾ, കെഎംസി അംഗങ്ങളും പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.സി. ബിജോയ് ജൈവവൈവിധ്യത്തിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസെടുത്തു.