അയിലൂരിൽ കുടിവെള്ളടാങ്ക് വിതരണം
1588318
Monday, September 1, 2025 1:38 AM IST
അയിലൂർ: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025-26 ജനക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 150കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് റെജീന ചാന്ത് മുഹമ്മദ് അധ്യക്ഷയായ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കണ്ണനുണ്ണി സ്വാഗതം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മവിത വിശ്വനാഥൻ, വാർഡ് മെംബർമാരായ പുഷ്പാകരൻ, ഉമാ സതീശൻ, വത്സല ശിവദാസൻ, ദേവദാസ്, സുമ പരമേശ്വരൻ, ജിജാ റോയ്, തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മേരി സിൽവസ്റ്റർ നന്ദി രേഖപ്പെടുത്തി.