കൂട്ടായ്മയുടെ ഉത്സവമായി സമന്വയ ഓണാഘോഷം
1588324
Monday, September 1, 2025 1:38 AM IST
കല്ലടിക്കോട്: സമന്വയ കലാ സംസ്കാരിക വേദിയുടെ ഓണാഘോഷം വിവിധ പരിപാടികളോടെ സ്നേഹ സംഗമമായി ആഘോഷിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമന്വയ സെക്രട്ടറി വി.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, കവി വിനയചന്ദ്രൻ പുലാപ്പറ്റ, എഴുത്തുകാരി ബിന്ദു പി. മേനോൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കരിമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ഓണാഘോഷത്തിൽ ഓണപ്പൂക്കളം, സാംസ്കാരിക സമ്മേളനം, ഓണപ്പാട്ടുകൾ, കൈകൊട്ടിക്കളി, തിരുവാതിരക്കളി, ഓണസദ്യ, ഓണക്കളികൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. തിരുവാതിരക്കളിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരെ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. സി.പി. കോമളവല്ലി, ടി.കെ. ബിന്ദു, എം.പി. വിനോദ്, എം. ബൾക്കീസ്, കെ.എസ്.സുധീർ പ്രസംഗിച്ചു.