പുതുനഗരം മേൽപ്പാലത്തിനരികിലെ വെള്ളക്കെട്ടിനു പരിഹാരമില്ല
1588311
Monday, September 1, 2025 1:38 AM IST
പുതുനഗരം: റെയിൽവേ ഓർബ്രിഡ്ജിനു സമീപം പുതുനഗരം പ്രധാനപാതയിൽ വെള്ളക്കെട്ടിനു പരിഹാരമായില്ല. റോഡിലെ വീതിക്കുറവും വെള്ളക്കെട്ടും വാഹനയാത്രികർക്കു ഒരുപോലെ പ്രശ്നമുണ്ടാക്കുന്നു.
വീതികുറഞ്ഞ റോഡിലെ വെള്ളക്കെട്ടിനിരുവശത്തും വ്യാപാരസ്ഥാപനങ്ങളുണ്ട്.
വെള്ളക്കെട്ടിൽ വാഹനമിറങ്ങിയാൽ മഴവെള്ളം വ്യാപാരസ്ഥാപനങ്ങളിലേക്കും കാൽനട യാത്രക്കാരുടേയും ദേഹത്തേക്കു തെറിക്കും. ഇതിനെചൊല്ലി കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും തമ്മിലുള്ള വഴക്കും പതിവായിട്ടുണ്ട്.
മഴ ശമിക്കുന്നതുവരെയും ഈ വെള്ളക്കെട്ടുണ്ടാകും. വ്യാപാരികളും നാട്ടുകാരും പല തവണ പൊതുമരാമത്ത് അധികൃതർക്കു പരാതി സമർപ്പിച്ചിട്ടും നാളിതുവരെ നടപടിയൊന്നുമില്ല.