ജലജന്യ രോഗങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി എം.ബി. രാജേഷ്
1588321
Monday, September 1, 2025 1:38 AM IST
പട്ടാന്പി: ജലജന്യ രോഗങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എം.ബി. രാജേഷ്.
അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന ജലമാണ് ജീവന് പദ്ധതിയുടെ ക്ലോറിനേഷന് ആറങ്ങോട്ടുകരയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തിരുമറ്റക്കോട് പഞ്ചായത്തിലെ ആറങ്ങോട്ടുകരയില്‍ സംഘടിപ്പിച്ച ക്ലോറിനേഷന് പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ അധ്യക്ഷയായി.
ഹരിത കേരള മിഷന് ജില്ലാ കോ- ഓർഡിനേറ്റര്‍ പി സൈതലവി, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.