വടക്കഞ്ചേരിയിൽ കോൺഗ്രസ് ഭവൻ ഉദ്ഘാടനം
1588314
Monday, September 1, 2025 1:38 AM IST
വടക്കഞ്ചേരി: ടൗണിൽ ഷാ ടവറിൽ പുതുതായി നിർമിച്ച കോൺഗ്രസ് ഭവൻ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെകളം അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. തോലന്നൂർ ശശിധരൻ, വി. സുദർശനൻ, അഡ്വ.എം. ദിലീപ് , റെജി കെ.മാത്യു , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, കെഎസ്യു ജില്ല പ്രസിഡന്റ് നിഖിൽ കണ്ണാടി, യൂത്ത് കോൺസ് സംസ്ഥാന സെക്രട്ടറി പ്രതീഷ് മാധവൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. മോഹൻദാസ് , സി. മുത്തു, സി.കെ. ദേവദാസ് , ജി.സതീഷ് കുമാർ, ശ്രീനാഥ് വെട്ടത്ത്, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപാടം, ജോണി ഡയൻ, പി.എസ്. മുജീബ്, സുഗുണൻ എസ്. നായർ, എം.പി. ശശികല, പ്രിയ സുരേഷ്, വി.എൻ. ചെല്ലമ്മ എന്നിവർ പ്രസംഗിച്ചു.