ഔദ്യോഗിക പാന്പുപിടിത്തക്കാരായി 73 പേർകൂടി
1573639
Monday, July 7, 2025 2:15 AM IST
പാലക്കാട്: ജില്ലയിൽ ഔദ്യോഗിക പാന്പുപിടിത്തക്കാരായി 73 പേർ കൂടി. വനമഹോത്സവത്തിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി വിഭാഗം സംഘടിപ്പിച്ച പരിശീലനത്തിൽ പങ്കെടുത്ത 84 പേരിൽ നിന്ന് വിജയകരമായി പൂർത്തിയാക്കിയവരാണ് പുതിയതായി ജില്ലയിൽ മിഷൻ സർപ്പയുടെ ഭാഗമായത്.
പരിശീലന പരിപാടിയുടെ സമാപനവും തെരഞ്ഞെടുത്ത വോളന്റിയർമാർക്കുള്ള റസ്ക്യൂ കിറ്റ് വിതരണവും ജില്ലാകളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു.
ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ്കുമാർ വിശിഷ്ടാതിഥിയായി.
പാലക്കാട് ഡിഎഫ്ഒ രവികുമാർ മീണ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരായ വൈ. മുഹമ്മദ് അൻവർ, സി.പി. അനീഷ്, സുമു സ്കറിയ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. ജിനേഷ്, അനന്യ എന്നിവർ പ്രസംഗിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ വി. വിവേക് , കെ.ജി. ജെറിൻ ആന്റണി, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.എസ്. ഭദ്രകുമാർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.