സുരക്ഷാ പദ്ധതിയുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
1573645
Monday, July 7, 2025 2:15 AM IST
വടക്കഞ്ചേരി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ സുരക്ഷാ പദ്ധതി വിശദീകരണ യോഗവും ബോണ്ട് വിതരണവും നടന്നു. അംഗങ്ങൾക്ക് പത്തുലക്ഷം രൂപയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഈപദ്ധതി മരണപ്പെടുന്ന അംഗങ്ങളുടെ ആശ്രിതർക്ക് വലിയൊരു കൈത്താങ്ങാകുമെന്നു ഭാരവാഹികൾ പറഞ്ഞു.
റോയൽ ജംഗ്ഷനിലെ ഷാ പാലസ് ഹോട്ടൽ ഹാളിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറിയും സുരക്ഷാ പദ്ധതി സംസ്ഥാന ചെയർമാനുമായ പി.എം. ഷിനാജ് റഹ്്മാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സുരക്ഷാ പദ്ധതി ജില്ലാ ചെയർമാൻ എം. കുഞ്ചപ്പൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സഫീർ, യൂണിറ്റ് സെക്രട്ടറി എ.അബ്ദുൾ നാസർ പ്രസംഗിച്ചു.