x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി​ത്തി​ന്‍റെ ലോ & ​ആ​ൻ​ഡ് ഓ​ർ​ഡ​റി​ലൂ​ടെ​യെ​ത്തു​ന്ന പു​തു​മു​ഖ​ങ്ങ​ൾ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 11, 2026 03:05 PM IST | Updated: September 11, 2026 03:05 PM IST

ചിത്രത്തിന്‍റെ പോസ്റ്റർ

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഞ്ചു പു​തി​യ അ​ഭി​നേ​താ​ക്ക​ളെ​ക്കൂ​ടി മ​ല​യാ​ള സി​നി​മ​ക്കു പ​രി​ച​യ പ്പെ​ടു​ത്തു​ന്നു. എ​സ്ഐ ടെ​സ്റ്റ് ക​ഴി​ഞ്ഞ് ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​ഞ്ചു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​രു​ടെ സീ​നി​യ​റാ​യ ഒ​രു​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​ത്.

സീ​നി​യ​ർ പൊ​ലി​സ് ഓ​ഫീ​സ​റെ പ്ര​കാ​ശ് വ​ർ​മ്മ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
അ​ഞ്ചു ചെ​റു​പ്പ​ക്കാ​രു​ടെ ആ​ലോ​ച​ന പ​ല​രി​ലേ​ക്കും നീ​ണ്ടി​രു​ന്നു. പി​ന്നീ​ടാ​ണ് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ഫ്ര​ഷ് മു​ഖം ആ​കു​ന്ന​താ​ണു ന​ല്ല​തെ​ന്ന അ​ഭി​പ്രാ​യം സ​ജീ​വ​മാ​യ​ത്. അ​താ​ണ് ഈ ​ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ പു​തു​മു​ഖ​ങ്ങ​ളി​ലെ​ത്തി​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. മൂ​ന്നു മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

അ​രു​ൺ അ​യ്യ​പ്പ​ൻ, ഫി​റോ​സ് എം.​കെ.,ബി​ജു കു​ര്യ​ൻ, സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, ബെ​ന്നി വ​ർ​ഗീ​സ് എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഇ​വ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. അ​രു​ൺ അ​യ്യ​പ്പ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഋ​തു ദേ​വ് അ​യ്യ​പ്പ​നാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷ​നൂ​ദ് ഇ​ബ്രാ​ഹിം ഫി​റോ​സ് എം.​കെ​യെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബി​ജു കു​ര്യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഡോ​ൺ മൈ​ക്കി​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ന​ശ്വ​ര​ന​ട​നാ​യ രാ​ജ​ൻ പി.​ദേ​വി​ന്‍റെ ചെ​റു​മ​ക​ൻ കൂ​ടി​യാ​ണ് ഡോ​ൺ മൈ​ക്കി​ൾ. നി​ജാ​ദ് ബാ​ബു തോ​മ​സാ​ണ് സെ​ബാ​സ്റ്റ്യ​ൻ പോ​ളി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബെ​ന്നി വ​ർ​ഗീ​സി​നെ സ​ജ​ൽ സു​ദ​ർ​ശ​ന​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു.

Tags : Law & Order Ranjith Newcomers movie malayalam

Recent News

Corehub Up