x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിആർപിഎഫ് ക്യാമ്പ് ആക്രമണത്തിന് തിരിച്ചടി; രണ്ട് ഭീകരരെ വധിച്ചതായി വിവരം

വെബ് ഡെസ്ക്
Published: November 16, 2026 11:52 PM IST | Updated: November 16, 2026 11:52 PM IST

പ്രതീകാത്മക ചിത്രം

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകി സുരക്ഷാസേന. കുൽഗാമിലെ ലാരോ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

സിആർപിഎഫ് സംഘത്തിന് നേരെ നേരിട്ട് ആക്രമണം നടത്തിയ ഭീകരൻ ഉമർ നസീറിനെയാണ് വധിച്ചവരിൽ ഒരാളായി തിരിച്ചറിഞ്ഞിട്ടുള്ളത്. ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ, മുഹമ്മദ് ലത്തീഫ് ഭട്ടിന്‍റെ മരണക്കാര്യം സുരക്ഷാസേന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാക്കിസ്ഥാൻ ഭീകരർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്ന മുഹമ്മദ് ലത്തീഫ് ഭട്ട് താഴ്‌വരയിലെ നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയാണെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. അനന്തനാഗിൽ പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലും കുൽഗാമിൽ തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിലും ഇയാൾക്ക് നേരിട്ട് പങ്കുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച കുൽഗാമിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

Tags : Attack CRPF Terrorists Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up