ന്യൂ​യോ​ർ​ക്ക്: കേ​ര​ള സ​മാ​ജം ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും ഫോ​മാ ന്യൂയോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി​യു​മാ​യി​രു​ന്ന ബി​നോ​യ് തോ​മ​സ് ഫോ​മാ ട്ര​ഷ​റ​ർ (2026-2028) സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള മാ​ത്യു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള അ​നു സ്ക​റി​യ, കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ജോ​ൺ​സ​ൺ ജോ​സ​ഫ്, ഡാ​ള​സി​ൽ നി​ന്നു​ള്ള രേ​ഷ്മ ര​ഞ്ജ​ൻ എ​ന്നി​വ​രു​ടെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബി​നോ​യ് തോ​മ​സ് പ​റ​ഞ്ഞു.


അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ 40 വ​ർ​ഷ​ത്തെ ക​ലാ സാം​സ്‌​കാ​രി​ക നേ​തൃ​രം​ഗ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യ​വു​മാ​യാ​ണ് ബി​നോ​യ് മ​ത്സ​ര​രം​ഗ​ത്തെ​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് താ​ൻ മ​ത്സ​ര​രം​ഗ​ത്ത് വ​ന്ന​തെ​ന്നും ബി​നോ​യി പ​റ​ഞ്ഞു.