ഹൂ​സ്റ്റ​ൺ: ഹാ​രി​സ് കൗ​ണ്ടി​യി​ലെ റോ​ഡ​രി​കി​ൽ മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നും (മ​റൈ​ൻ വെ​റ്റ​റ​ൻ) ഊ​ബ​ർ ഡ്രൈ​വ​റു​മാ​യ ക്വോ​ക് എ​ൻ​ഗു​യെ​നെ (28) വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

സെ​പ്റ്റം​ബ​ർ 4ന് ​രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹാ​രി​സ് കൗ​ണ്ടി​യി​ലെ ലേ​ക്ക്വു​ഡ് ഫോ​റ​സ്റ്റ് ഡ്രൈ​വി​ൽ​നി​ന്നും എ​ൻ​ഗു​യെന്‍റെ മൃ​ത​ദേ​ഹം ല​ഭി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച​താ​ണോ അ​തോ ഇ​വി​ടെ വ​ച്ച് ത​ന്നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ, എ​ൻ​ഗു​യെ​ന്‍റെ സ്വ​കാ​ര്യ വാ​ഹ​നം കാ​ണ്മാ​നി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വും ന​ട​ന്നു​വ​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോലീ​സി​നെ​യോ ക്രൈം ​സ്റ്റോ​പ്പേ​ഴ്സി​നെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.


കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണ് എ​ൻ​ഗു​യെ​ൻ ഊ​ബ​ർ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഒ​പ്പം, മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ (ഇ​എം​ടി) ആ​കാ​നു​ള്ള പ​ഠ​ന​വും ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. എ​ൻ​ഗു​യെ​ന്‍റെ വി​യോ​ഗ​ത്തി​ൽ ഊ​ബ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.