ബോ​സ്റ്റ​ൺ: ബോ​സ്റ്റ​ണി​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ട്രം​പ് ഭ​ര​ണ​കൂ​ടം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി സൂ​ച​ന. ’ഓ​പ്പ​റേ​ഷ​ൻ പാ​ട്രി​യോ​ട്ട് 2.0’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​നീ​ക്കം ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കു​ടി​യേ​റ്റ​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​ടി​കൂ​ടാ​ൻ സൈ​ന്യ​ത്തെ​യും ഫെ​ഡ​റ​ൽ ഏ​ജ​ന്റു​മാ​രെ​യും അ​യ​യ്ക്കാ​ൻ ട്രം​പ് പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഫെ​ഡ​റ​ൽ കു​ടി​യേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത സ​ങ്കേ​ത ന​ഗ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​നീ​ക്കം. ത​ട​വി​ൽ നി​ന്ന് മോ​ചി​ത​രാ​യ​വ​രെ​യും, എ​ന്നാ​ൽ കു​ടി​യേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റാ​ത്ത​വ​രെ​യും പി​ടി​കൂ​ടാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.


ട്രം​പി​ന്‍റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ളെ ബോ​സ്റ്റ​ൺ മേ​യ​ർ മി​ഷേ​ൽ വു ​വി​മ​ർ​ശി​ച്ചു. ഈ ​നീ​ക്കം സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത് ന​ഗ​ര​ത്തി​ൽ ഭ​യം സൃ​ഷ്ടി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്ക്, ലൊ​സാ​ഞ്ച​ല​സ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ൾ​ക്കെ​തി​രെ​യും ട്രം​പ് സ​മാ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്