ഡാളസിൽ അന്തരിച്ച ജിജോ മാത്യുവിന്റെ പൊതുദർശനം ശനിയാഴ്ച
മാർട്ടിൻ വിലങ്ങോലിൽ
Saturday, September 6, 2025 10:06 AM IST
ഡാളസ്: തീക്കോയി വേലത്തുശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ - 48) ഡാളസിൽ വയലി - സെന്റ് പോളിൽ അന്തരിച്ചു.
പാലാ കടനാട് വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ. മക്കൾ: ജെയ്ഡൻ, ജോർഡിൻ. സഹോദരി: ഷെറിൻ. സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്.
പൊതുദർശനം ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ(4922 Rosehill Rd, Garland, TX 75043) ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ 8.30 വരെ നടക്കും.
സംസ്കാര ചടങ്ങുകൾ നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശേരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ചൊവാഴ്ച വൈകന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 469 774 8326.