റിക്കാർഡ് സമ്മാനത്തുകയുമായി പവർബോൾ ജാക്ക്പോട്ട്; നറുക്കെടുപ്പ് ശനിയാഴ്ച
Saturday, September 6, 2025 2:20 PM IST
ലോസ് ആഞ്ചലസ്: ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്മാനത്തുകയുമായി പവർബോൾ ജാക്ക്പോട്ട് 1.7 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ രാത്രി നടന്ന നറുക്കെടുപ്പിൽ ആർക്കും വിജയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സമ്മാനത്തുക വർധിച്ചത്.
നറുക്കെടുത്ത ആറ് നമ്പറുകളായ 3, 16, 29, 61, 69, പവർബോൾ 22 എന്നിവയുമായി ഒരു ടിക്കറ്റും ഒത്തുനോക്കാത്തതിനെ തുടർന്നാണ് ആർക്കും വിജയിക്കാൻ സാധിക്കാതെ വന്നത്.
ജാക്ക്പോട്ട് നേടാനുള്ള സാധ്യത 292.2 ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്. അടുത്ത നറുക്കെടുപ്പ് ശനിയാഴ്ച രാത്രി നടക്കും. ജാക്ക്പോട്ടിന്റെ ഏകദേശ മൂല്യം 770.3 ദശലക്ഷം ഡോളറാണ്.