ഫൊക്കാന പ്രിവിലേജ് കാർഡ് മെഡിക്കൽ കാർഡ് വിതരണം കെസിഎഎൻഎ ഓണാഘോഷത്തിൽ
പി.പി. ചെറിയാൻ
Wednesday, September 3, 2025 7:07 AM IST
ന്യൂയോർക്ക്: കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ഗഇഅചഅ) ഓണാഘോഷത്തിൽ ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം നിർവഹിക്കും. ഈ വർഷത്തെ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഓണാഘോഷം ഓഗസ്റ്റ് 30ന് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സെന്ററിൽ നടത്തപ്പെട്ടു.
ഓൺലൈനായി അപേക്ഷിച്ച എല്ലാവർക്കും മെയിൽ ആയി അയച്ചു കൊടുത്തു കഴിഞ്ഞു. ഫൊക്കാന പ്രിവിലേജ് കാർഡുമായി കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയവരെല്ലാവരും എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കിട്ടിയ ഡിസ്കൗണ്ട് കണ്ടു ആഹ്ലാദം പങ്കുവെക്കുകയുണ്ടായി. രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ ഡിസ്കൗണ്ട് നേടിയവരുണ്ട്. അമേരിക്കയിൽ സ്കൂൾ അവധിയായതുകൊണ്ട് നാട്ടിലേക്ക് പോയ പ്രവാസികളിൽ മിക്കവരും ഫൊക്കാനയുടെ പ്രിവിലേജ് കാർഡുമായാണ് യാത്ര ചെയ്തത്.
എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഷോപ്പ് ചെയ്ത എല്ലാവരും അവർക്കുണ്ടായ അനുഭവം വിളിച്ചു പങ്കുവച്ചതായി ഫൊക്കാന ഭാരവാഹികള് അറിയിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറ് സുപ്രധാന ഹോസ്പിറ്റലുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത്.
കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ, പാല മെഡ്സിറ്റി, തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്, കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം, കാരിത്താസ് കോട്ടയം എന്നീ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. പലർക്കും 50,000 രൂപ വരെ ഈ കാർഡ് വഴി ഡിസ്കൗണ്ട് ലഭിച്ചവർ അവരുടെ അനുഭവം സന്തോഷത്തോടെ പങ്കുവയ്ക്കുകയുണ്ടായി.
ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡ് കേരളത്തിലെ പ്രധാന എയർപോർട്ടുകളായ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടുമായും തിരുവനന്തപുരം എയർപോർട്ടുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഫൊക്കാനയുടെ അംഗസംഘടനകളിലെ അംഗങ്ങൾക്ക് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നും 10 ശതമാനം ഡിസ്കൗണ്ടും, തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഷോപ്പ് ചെയ്യുമ്പോൾ 10 മുതൽ 15 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കുന്നതാണ് (15 ശതമാനം അറൈവൽ ഫ്ലൈറ്റിനും 10 ശതമാനം ഡിപ്പാർച്ചർ ഫ്ലൈറ്റിനും).