ഫോർട്ട് വർത്തിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ
പി.പി. ചെറിയാൻ
Thursday, September 4, 2025 7:29 AM IST
ടെക്സസ്: ഫോർട്ട് വർത്തിലെ യെഗർ സ്ട്രീറ്റിലെ വീട്ടിൽ യുവതിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയോടൊപ്പം താമസിച്ചിരുന്ന വ്യക്തിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെ പടിഞ്ഞാറൻ സെൻട്രൽ ടെക്സസിൽ വച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേ സമയം മരിച്ച യുവതിയുടേയും പ്രതിയുടേയും പേര് വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.