യുഎസിൽ കുഞ്ഞിന്റെ മൃതദേഹം സ്യൂട്ട്കെയ്സിനുള്ളിൽ ഉപേക്ഷിച്ച സംഭവം: അമ്മ അറസ്റ്റിൽ
പി.പി. ചെറിയാൻ
Saturday, August 30, 2025 5:42 PM IST
ഡാളസ്: ഫോർട്ട്വർത്തിൽ കുഞ്ഞിന്റെ മൃതദേഹം സ്യൂട്ട്കെയ്സിനുള്ളിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുഞ്ഞിന്റെ അമ്മയായ കോർട്ട്നി മൈനർ(36) ആണ് അറസ്റ്റിലായത്.
10 വയസിൽ താഴെയുള്ള കുട്ടിയെ കൊലപ്പെടുത്തിയതിനും നിയമവിരുദ്ധമായി മൃതദേഹം കൈകാര്യം ചെയ്തതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
കൂടുതൽ അനേഷ്വണം പുരോഗമിക്കുകയാണ്.