സെഹിയോൻ മാർത്തോമ്മ ചർച്ച് പാരീഷ് കൺവൻഷൻ വെള്ളിയാഴ്ച മുതൽ
പി.പി. ചെറിയാൻ
Wednesday, August 27, 2025 5:32 PM IST
ഡാളസ്: സെഹിയോൻ മാർത്തോമ്മ ചർച്ച് പാരീഷ് കൺവൻഷൻ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ (ഓഗസ്റ്റ് 29 മുതൽ 31) നടക്കും. ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് കൺവൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് വചന ശുശ്രൂഷ നിർവഹിക്കും
"റിപ്പണ്ട് ആൻഡ് റിവൈവ്' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയമായി തെരഞ്ഞെടുത്തിക്കുന്നത്. വെള്ളിയാഴ്ച, ശനിയാഴ്ച ദിവസങ്ങളിൽ രാത്രി ഏഴിനും കടശി യോഗം ഞായറാഴ്ച 10.15ന് പള്ളിയിൽ വച്ച് നടത്തപ്പെടും.
ശനിയാഴ്ച രാവിലെ ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട് ഏവരെയും കൺവൻഷനിലേക്കു സ്വാഗതം ചെയ്യുന്നതായി വികാരി റവ. റോബിൻ വർഗീസ് അറിയിച്ചു.