കീന്‍ ടെക്ക് നൈറ്റ് കിക്ക് ഓഫ് ആവേശകരം
ഫിലിപ്പോസ് ഫിലിപ്പ്
Tuesday, August 26, 2025 12:59 PM IST
ന്യൂജഴ്സി: കേരള എൻജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ കിക്ക് ഓഫ് ന്യൂജഴ്സിയിലെ എഡിസണിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ എന്‍ഗേജിന്റെ ചടങ്ങില്‍ നടത്തി.
കീന്‍ ഭാരവാഹികളായ വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സ്റ്റുഡന്റ് അഫയേഴ്സ് ചെയര്‍ ഡോ. സിന്ധു സുരേഷ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ലിസ ഫിലിപ്പ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
150ല്‍ പരം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠനത്തിനുള്ള സ്കോളര്‍ഷിപ് കീന്‍ നല്കി. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കൂടാതെ എന്‍ജിനിയറിംഗ് പഠനത്തിന് കുട്ടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഫാക്ടറി ടൂറുകള്‍, ജോബ് പ്ലേസ്മെന്റുകള്‍ തുടങ്ങി അനേകം കാര്യങ്ങളില്‍ കീന്‍ വ്യാപൃതമാണ്.