റവ. ഫിലിപ്പ് വർഗീസ് ഡെട്രോയിറ്റിൽ അന്തരിച്ചു
Thursday, August 28, 2025 11:33 AM IST
ഡെട്രോയിറ്റ്: മാർത്തോമ്മ സഭയിലെ സീനിയർ പട്ടകാരനും കൺവൻഷൻ പ്രസംഗികനുമായിരുന്ന ഫിലിപ്പ് വർഗീസ്(87) ഡെട്രോയിറ്റിൽ അന്തരിച്ചു. വെണ്മണി വാതല്ലൂർ കുടുംബത്തിൽ വെട്ടത്തേത് പരേതരായ വി.ഇ. ഫിലിപ്പിന്റെയും ഗ്രേസി ഫിലിപ്പിന്റെയും മകനാണ്.
കാട്ടാക്കട, നെടുവാളൂർ, ആനിക്കാട്, കരവാളൂർ, നിരണം, കുറിയന്നൂർ, മുളക്കുഴ, കീക്കൊഴൂർ, പെരുമ്പാവൂർ, നാക്കട എന്നീ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.1991ൽ അമേരിക്കയിലെത്തിയ ശേഷം ഡെട്രോയിറ്റ്, അറ്റ്ലാന്റാ, ഷിക്കാഗോ, ഫ്ലോറിഡ, ഇന്ത്യനാപോലിസ്, ഡാളസ്, കാനഡ എന്നി സ്ഥലങ്ങളിലുള്ള ഇടവകകളിൽ സേവനം ചെയ്തു.
ഡെട്രോയിറ്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അച്ചന്റെ ഭാര്യ കൈലാസ് തുരുത്തിയിൽ പരേതരായ ജേക്കബ് ജോണിന്റെയും പെണ്ണെമ്മ ജോണിന്റെയും മകൾ ഡോ. എൽസി വർഗീസ്.
മക്കൾ: ഫിലിപ്പ് വർഗീസ്(ജിജി), ജോൺ വർഗീസ്(ജോജി), ഗ്രേസ് തോമസ് (ശാന്തി). മരുമക്കൾ: മിനി വർഗീസ്, സുനിത വർഗീസ്, ബിനോ തോമസ്.
സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജിജി - 586 604 6246, ജോജി - 586 610 9932.