സന്ദർലാൻഡ് സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
മാത്യു ജോസഫ്
Wednesday, September 3, 2025 3:24 AM IST
സന്ദർലാൻഡ്: ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയും കേരളത്തിന്‍റെ സഹനപുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ 13 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു.
രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. ജെയിൻ പുളിക്കൽ മുഖ്യകാർമികനാകും. തിരുനാൾ കുർബാനയിൽ രൂപതയിലെ നിരവധി വൈദീകർ സഹാകാർമികരും. തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിൽ, ഭാരതത്തിന്‍റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് JARROW FOCUS COMMUNITY CENTER നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ, നോര്ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തതിത്വങ്ങളും അണിചേരുന്ന സായ്യാന്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും. സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകും.
സെപ്റ്റംബർ നാലിന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്പത് ദിവസം നീണ്ടുനിൽക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനയ്ക്ക് ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നൽകും. തിരുനാളിന് ഫാ. ജിജോ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി, തിരുനാൾ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.