മദ്യപിച്ച് വാഹനമോടിച്ചു: രണ്ട് പോലീസുകാര് അറസ്റ്റിൽ
പി.പി. ചെറിയാൻ
Sunday, August 31, 2025 11:44 AM IST
ഹൂസ്റ്റൺ: മദ്യപിച്ച് വാഹനമോടിച്ചതിന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായി കഴിഞ്ഞ വാരാന്ത്യത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സ്പെഷ്യൽ ഡെപ്യൂട്ടിമാരായ ഡുംഗ് ഹോംഗ്, അരിയാന ഐസിസ് മാർട്ടിനെസ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അരിയാന മാർട്ടിനെസിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
മോശം പെരുമാറ്റ കുറ്റത്തിനാണ് ഇവരെ പിരിച്ചുവിട്ടതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, അറസ്റ്റിലായ ഇരുവരും നിലവിൽ ജാമ്യത്തിലിറങ്ങി.