ഒരു വയസുക്കാരൻ വെടിയേറ്റ് മരിച്ച സംഭവം; അമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് പോലീസ്
പി.പി. ചെറിയാൻ
Thursday, August 28, 2025 7:46 AM IST
നോർമൻ (ഒക്ലഹോമ): നോർമൻ നഗരത്തിൽ ഒരു വയസുള്ള കുട്ടി വെടിയേറ്റ് മരിച്ച സംഭവത്തിൽ അമ്മയായ സാറ ഗ്രിഗ്സ്ബിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് 25കാരിയായ സാറ ഗ്രിഗ്സ്ബിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
അന്വേഷണത്തിൽ, കിടപ്പുമുറിയിലെ മേശപ്പുറത്ത് തോക്ക് വച്ചതായി ഗ്രിഗ്സ്ബി സമ്മതിച്ചു. അവർ തിരിഞ്ഞുനിന്നപ്പോൾ, കുട്ടി തോക്ക് എടുത്ത് കളിസ്ഥലത്തേക്ക് കയറുകയായിരുന്നു. അവിടെവച്ച് അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയുതിർത്തു.
സാധാരണയായി തോക്ക് ലോക്കറിലോ തന്റെ അരയിലോ സൂക്ഷിക്കാറുണ്ടെന്ന് ഗ്രിഗ്സ്ബി മൊഴി നൽകി. എന്നാൽ, തോക്ക് ശ്രദ്ധിക്കാതെ വച്ചതിനാലാണ് ഈ അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. സാറ ഗ്രിഗ്സ്ബിയുടെ വിചാരണ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.